കുടുംബ കോടതിയില്‍ കേസ് നൽകിയതിന് യുവതിയുടെ വീടാക്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsചവറ: വിവാഹബന്ധം വേര്‍പെടുത്തുന്നതിന് കുടുംബ കോടതിയില്‍ കേസ് നൽകിയതിന് യുവതിയുടെ വീടാക്രമിച്ച യുവാവ് അറസ്റ്റില്‍. കോയിവിള മേലേഴത്ത് കിഴക്കതില്‍ വീട്ടില്‍ അനീഷ് (29) ആണ് തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്.
11ന് രാത്രി അനീഷ് യുവതിയുടെ വീട്ടില്‍ വാതിലും ജനലുകളും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. അനീഷ് തെക്കുംഭാഗം പൊലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി അക്രമസംഭവങ്ങളിലെ പ്രതിയാണ്.
തെക്കുംഭാഗം പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സുജാതന്‍പിള്ളയുടെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ വിജയന്, രാജേഷ് എസ്.സി.പി.ഒ ഷിബി എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

