Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightവ്യാജ പാസ്​പോർട്ടിൽ...

വ്യാജ പാസ്​പോർട്ടിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

text_fields
bookmark_border
വ്യാജ പാസ്​പോർട്ടിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ
cancel

ച​വ​റ: വ്യാ​ജ പാ​സ്​​പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ടി.​സി/36/832 പെ​രു​ന്താ​ന്നി ഉ​ഷ​സ്​ വീ​ട്ടി​ൽ​നി​ന്ന് ആ​റ്റു​കാ​ൽ ദേ​വി ക്ഷേ​ത്ര ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ന് സ​മീ​പം ക​ൽ​പാം​കു​ളം വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ശ്രീ​ല​ത​യാ​ണ് (42) പി​ടി​യി​ലാ​യ​ത്. ഇ​വ​ർ വ​സ​ന്ത ജ​നാ​ർ​ദ​ന​ൻ, വ​സ​ന്താ​ല​യം, മു​കു​ന്ദു​പു​രം, ച​വ​റ എ​ന്ന വ്യാ​ജ പേ​രും മേ​ൽ​വി​ലാ​സ​വും ഉ​പ​യോ​ഗി​ച്ച് നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി സൗ​ദി​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.

ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പാ​സ്​​പോ​ർ​ട്ട് എ​ടു​ത്ത​തി​ന് ച​വ​റ​യി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി പു​റ​പ്പെ​ടു​വി​ച്ച ലു​ക്കൗ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ച​വ​റ ഇ​ൻ​സ്​​പെ​ക്ട​ർ എ. ​നി​സാ​മു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ നൗ​ഫ​ൽ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ത​മ്പി, സ​ബി​ത എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake passportWomanforeign country
News Summary - Woman arrested for trying to enter foreign country with fake passport
Next Story