വീടിന് ചുറ്റും വെള്ളക്കെട്ട്; മൃതദേഹം സഹോദരെൻറ വീട്ടിൽ സംസ്കരിച്ചു
text_fieldsചവറ നീണ്ടകരയിൽ അപകടത്തിൽ മരിച്ച പ്രദീപ്കുമാറിെൻറ വീടിനുചുറ്റും വെള്ളം കെട്ടിനിൽക്കുന്നു
ചവറ: വീടിന് ചുറ്റും വെള്ളക്കെട്ടുമൂലം ചിതയൊരുക്കാൻ കഴിയാത്തതിനാൽ യുവാവിെൻറ മൃതദേഹം സഹോദരെൻറ വീട്ടിൽ സംസ്കരിച്ചു.
നീണ്ടകരയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മരിച്ച പന്മന കുവളത്തറഭാഗം പാർവതി മന്ദിരത്തിൽ പ്രദീപ്കുമാറിെൻറ (അനി കുറുപ്പ്) മൃതദേഹമാണ് വെള്ളക്കെട്ട് കാരണം വീട്ടുവളപ്പിൽ സംസ്കരിക്കാൻ കഴിയാതായത്.
ഇവരുടെ അഞ്ച് സെൻറ് ഭൂമിയിലുള്ള വീടിന് ചുറ്റുവട്ടത്ത് ചെറിയ മഴ പെയ്താൽ പോലും വെള്ളം നിറയും.
ചവറ കെ.എം.എം.എൽ കമ്പനിയിൽനിന്ന് ഉപയോഗം കഴിഞ്ഞ മണ്ണ് പന്മന പഞ്ചായത്തിലെ വെള്ളക്കെട്ടായ സ്ഥലം നികത്താൻ നൽകാറുണ്ടെങ്കിലും കുവളത്തറഭാഗം വാർഡിൽ നൽകാറില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ലോൺ എടുത്ത് നിർമിച്ച വീടാണിത്. മണ്ണ് നൽകുന്ന കാര്യത്തിൽ കെ.എം.എം.എൽ അധികൃതർ കനിയണമെന്നാണ് ഇവരുടെ ആവശ്യം.