Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightലോ​റി​യി​ൽ​നി​ന്ന്...

ലോ​റി​യി​ൽ​നി​ന്ന് ട​യ​ർ, ഡീ​സ​ൽ മോ​ഷ​ണം; മ​ഹാ​രാ​ഷ്​​ട്രാ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
ലോ​റി​യി​ൽ​നി​ന്ന് ട​യ​ർ, ഡീ​സ​ൽ മോ​ഷ​ണം; മ​ഹാ​രാ​ഷ്​​ട്രാ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

പ്രതികൾ

ച​വ​റ: നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ​നി​ന്ന് ട​യ​ർ മോ​ഷ്​​ടി​ക്കു​ന്ന​തി​നി​ടെ മൂ​ന്ന് മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി​ക​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. വെ​റ്റ​മു​ക്കി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യി​ൽ​നി​ന്ന് ട​യ​റും ഡീ​സ​ലും മോ​ഷ്​​ടി​ക്കു​ന്ന​തി​നി​ടെ പൊ​ലീ​സ് പ​ട്രോ​ളി​ങ് സം​ഘ​ത്തിെൻറ ക​ണ്ണി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. മ​ഹ​രാ​ഷ്​​ട്ര ഒ​സ്മ​നാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ സ​ൻ​ജ​യ്‌ (30), ശ്യാം (32), ​ര​മേ​ശ് (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ദേ​ശീ​യ​പാ​ത​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ട​യ​ർ, ബാ​റ്റ​റി, ഡീ​സ​ൽ എ​ന്നി​വ മോ​ഷ്​​ടി​ക്കു​ക പ​തി​വാ​ക്കി​യ​വ​രാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു.

വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് സ​മാ​ന​രീ​തി​യി​ലു​ള്ള മോ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി ഇ​തി​ന​കം നി​ര​വ​ധി പ​രാ​തി​ക​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

കു​ന്ന​ത്തൂ​ർ സ്വ​ദേ​ശി ഹ​രി​കു​മാ​റിെൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​ങ്ക​ർ ലോ​റി​യി​ൽ​നി​ന്ന് മു​ൻ​വ​ശ​ത്തെ ര​ണ്ടു ട​യ​റു​ക​ൾ ഇ​ള​ക്കി​മാ​റ്റി ഡീ​സ​ൽ മോ​ഷ്​​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. 300 ലി​റ്റ​ർ ഡീ​സ​ൽ മോ​ഷ്​​ടി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച വെ​ളു​പ്പി​ന് ഒ​ന്ന​ര​യോ​ടെ വെ​റ്റ​മു​ക്കി​ന് സ​മീ​പം വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് ഡ്രൈ​വ​ർ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story