Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightക്ഷേ​ത്ര​ത്തി​ലെ...

ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം

text_fields
bookmark_border
ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
cancel
camera_alt

മോ​ഷ​ണം ന​ട​ന്ന​ ച​വ​റ ഭ​ര​ണി​ക്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ച​വ​റ: ക്ഷേ​ത്ര​ത്തി​നു​മു​ന്നി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി. ച​വ​റ ഭ​ര​ണി​ക്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലാ​ണ്​ മോ​ഷ​ണം ന​ട​ന്ന​ത്. നാ​ല​മ്പ​ല​ത്തി​െൻറ ക​ത​കും സ്​​റ്റോ​ര്‍ മു​റി​യു​ടെ ക​ത​കും ത​ക​ര്‍ത്ത നി​ല​യി​ലു​മാ​ണ്. രാ​വി​ലെ ക്ഷേ​ത്ര​ജീ​വ​ന​ക്കാ​രി എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​നോ​ടു ചേ​ര്‍ന്ന റോ​ഡി​ല്‍ വെ​ച്ചി​രു​ന്ന വ​ഞ്ചി​യാ​ണ് കു​ത്തി​ത്തു​റ​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന​ക​ത്തു​നി​ന്ന്​ ഒ​ന്നും ന​ഷ്​​ട​മാ​യി​ട്ടി​ല്ല. ക​ത്താ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​തെ​ന്ന്​ ച​വ​റ പൊ​ലീ​സ് പ​റ​ഞ്ഞു. ഫോ​റ​ന്‍സി​ക്​ വി​ദ​ഗ്ധ​രും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക്ഷേ​ത്ര​ത്തി​നു​മു​ന്നി​ല്‍ വെ​ച്ചി​രു​ന്ന ക​രി​ക്കും മോ​ഷ്​​ടാ​വ് വെ​ട്ടി കു​ടി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​മ​റി​ഞ്ഞ് ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രും ക്ഷേ​ത്ര​ത്തി​ലെ​ത്തി.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thefttemple
News Summary - Theft in the temple
Next Story