Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightപഞ്ചായത്ത്​...

പഞ്ചായത്ത്​ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം; രണ്ടുപേർ കൂടി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പ്ര​വീ​ൺ, ജ​യ​റാം

ച​വ​റ: ബൈ​ക്കു​ക​ൾ ത​മ്മി​ൽ ത​ട്ടി​യ വി​രോ​ധ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്​ ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ന്ന ര​ണ്ടു​പേ​ർ കൂ​ടി മും​ബൈ​യി​ൽ​നി​ന്ന്​ ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​തോ​ടെ ഈ ​കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഏ​ഴ് പ്ര​തി​ക​ളെ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു.

തേ​വ​ല​ക്ക​ര പാ​ല​ക്ക​ൽ പ്ര​വീ​ൺ ഭ​വ​നി​ൽ മു​ള്ള​ൻ പ്ര​വീ​ൺ എ​ന്ന പ്ര​വീ​ൺ (31), തേ​വ​ല​ക്ക​ര പാ​ല​ക്ക​ൽ ക​ലു​ങ്കു​ക​ണ്ട​ത്തി​ൽ ജ​യ​റാം (23) എ​ന്നി​വ​രാ​ണ്​ മും​ബൈ​യി​ൽ നി​ന്നും പി​ടി​യി​ലാ​യ​ത്. പ​ന്മ​ന മേ​ക്കാ​ട് സെ​ന്‍റ്​ ആ​ന്‍റ​ണീ​സ്​ ഡെ​യ്​​ലി​ൽ അ​ഗ​സ്റ്റി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ്​ അ​റ​സ്റ്റ്.

പ്ര​തി​ക​ൾ മും​ബൈ​യി​ൽ ഒ​ളി​ച്ച് താ​മ​സി​ക്കു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ സി​റ്റി പൊ​ലീ​സ്​ മേ​ധാ​വി മെ​റി​ൻ ജോ​സ​ഫി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി വി.​എ​സ്. പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​വി​ടെ​യെ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ച​വ​റ​ ഇ​ൻ​സ്​​പെ​ക്ട​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി.​പി.​ഒ​മാ​രാ​യ ര​ജീ​ഷ്, ര​തീ​ഷ്, അ​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsMurder
News Summary - The incident of killing a panchayat employee-Two more arrested
Next Story