മദ്യപിച്ച് വരുന്നത് വിലക്കിയതിലുള്ള വിരോധം: വീട്ടുടമയെ ആക്രമിച്ച പ്രതി പിടിയിൽ
text_fieldsചവറ: വീട്ടിൽ മദ്യപിച്ച് വരുന്നത് വിലക്കിയതിലുള്ള വിരോധത്തിൽ വീട്ടുടമയെ ആക്രമിച്ച പ്രതി പിടിയിൽ. നീണ്ടകര പുത്തൻതോപ്പിൽ പടിഞ്ഞാറ്റതിൽ ജോയി (53) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. സ്ഥിരമായി മദ്യപിച്ച് സമീപവാസിയായ രതീഷ്കുമാറിന്റെ വീട്ടിൽ വരുന്നതിനാൽ ഇയാളെ വിലക്കിയിരുന്നു. നീണ്ടകര ഫിഷിങ് ഹാർബറിൽ വെച്ച് പരസ്പരം കണ്ട ഇവർ ഇക്കാര്യത്തിൽ തർക്കമുണ്ടായി.
തുടർന്ന് പ്രതി വെട്ടുകത്തി എടുത്ത് ബൈക്കിൽ ഇരുന്ന രതീഷ്കുമാറിനെ വെട്ടുകയായിരുന്നു. വിരലുകൾക്ക് പരിക്കേറ്റ രതീഷ്കുമാറിന്റെ പരാതിയിൽ ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ നിർദേശാനുസരണം ചവറ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിബി, ജയപ്രകാശ്, എ.എസ്.ഐ അബ്ദുൽ റഹീം, സി.പി.ഒ നിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

