Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightപട്ടാപ്പകൽ കോളജ്...

പട്ടാപ്പകൽ കോളജ് ഗേറ്റ് മോഷ്​ടിച്ച പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
പട്ടാപ്പകൽ കോളജ് ഗേറ്റ് മോഷ്​ടിച്ച പ്രതികൾ അറസ്റ്റിൽ
cancel
camera_alt

ആ​ബി​ദ്, കു​ഞ്ഞു​മോ​ൻ 

ച​വ​റ: ശ​ങ്ക​ര​മം​ഗ​ലം ബി.​ജെ.​എം സ​ർ​ക്കാ​ർ കോ​ള​ജി​ന്‍റെ ഗേ​റ്റ് മോ​ഷ്​​ടി​ച്ച് ആ​ക്രി​ക്ക​ട​യി​ൽ വി​റ്റ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ച​വ​റ തോ​ട്ടി​ന​ട​ക്ക് ര​ഘു ഭ​വ​ന​ത്തി​ൽ കു​ഞ്ഞു​മോ​ൻ (37), തോ​ട്ടി​ന് വ​ട​ക്ക് നാ​സ​ർ മ​ൻ​സി​ലി​ൽ ആ​ബി​ദ് (29) എ​ന്നി​വ​രാ​ണ് ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​ക​ൽ സ​മ​യ​ത്താ​ണ് ഇ​വ​ർ ഗേ​റ്റ് മോ​ഷ്​​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​യ​ത്. കോ​ള​ജ് മേ​ധാ​വി ഉ​ട​ൻ ത​ന്നെ ച​വ​റ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ന​ല്ലേ​ഴ്​​ത്ത്മു​ക്കി​ന് സ​മീ​പ​മു​ള്ള ആ​ക്രി​ക്ക​ട​യി​ൽ നി​ന്ന് ഗേ​റ്റ് ക​ണ്ടെ​ത്തി. ഗേ​റ്റ് വി​ൽ​പ​ന ന​ട​ത്തി ല​ഭി​ച്ച പ​ണ​വു​മാ​യി സ​മീ​പ​ത്തു​ള്ള ബാ​റി​ൽ മ​ദ്യ​പി​ക്ക​വെ, പ്ര​തി​ക​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​ദ്യ​പി​ക്കാ​നു​ള്ള പ​ണ​ത്തി​നാ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു. ച​വ​റ ഇ​ൻ​സ്​​പെ​ക്ട​ർ യു.​പി. വി​പി​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ നൗ​ഫ​ൽ, ജി​ബി, മ​ദ​ന​ൻ, എ.​എ​സ്.​​ഐ ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​സ്.​സി.​പി.​ഒ ത​മ്പി, സി.​പി.​ഒ ര​തീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft
News Summary - stole college gate, thieves arrested
Next Story