Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightയു​വ​തി​യെ...

യു​വ​തി​യെ പീഡിപ്പിക്കാൻ ശ്ര​മം: ദന്ത ഡോ​ക്ട​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
യു​വ​തി​യെ പീഡിപ്പിക്കാൻ ശ്ര​മം: ദന്ത ഡോ​ക്ട​ർ അ​റ​സ്​​റ്റി​ൽ
cancel
camera_alt

വി​നീ​ത്

ച​വ​റ: ചി​കി​ത്സ​ക്ക്​ എ​ത്തി​യ യു​വ​തി​യെ പീഡിപ്പിക്കാൻ ശ്ര​മി​ച്ച കേ​സി​ൽ സ്വ​കാ​ര്യ ദ​ന്താ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ച​വ​റ കോ​ട്ട​യ്ക്ക​കം കു​മ്പ​ഴ​വീ​ട്ടി​ൽ വി​നീ​ത് (30) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​യാ​ളു​ടെ ച​വ​റ ന​ല്ലേ​ഴു​ത്ത്മു​ക്കി​ലു​ള്ള ഡെൻറ​ൽ ക്ലി​നി​ക്കി​ൽ ചി​കി​ത്സ​ക്കാ​യി എ​ത്തി​യ 23 വ​യ​സ്സു​കാ​രി​യെ​യാ​ണ്​ പീഡിപ്പിക്കാൻ ശ്ര​മി​ച്ച​ത്. യു​വ​തി നി​ല​വി​ളി​ച്ച​തോ​ടെ​യാ​ണ്​ ഇ​യാ​ൾ പി​ന്മാ​റി​യ​ത്​ എ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഉ​ട​ൻ ക്ലി​നി​ക്ക് പൂ​ട്ടി ര​ക്ഷ​പ്പെ​ട്ട ഡോ​ക്ട​റെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ച​വ​റ ഇ​ൻ​സ്​​പെ​ക്ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ, എ​സ്.​ഐ​മാ​രാ​യ സു​കേ​ഷ്, നൗ​ഫ​ൽ, ആ​ൻ​റ​ണി, എ.​എ​സ്.​ഐ അ​ഷ​റ​ഫ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ത​മ്പി, ഷീ​ജ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attemptarrested
News Summary - rape attempt; doctor arrested
Next Story