ദേശീയപാത നിർമാണം; താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ
text_fieldsകഴിഞ്ഞ ദിവസം പെയ്ത മഴയിൽ കുറ്റിവട്ടത്തിന് സമീപത്തെ വീടിന് മുന്നിലെ വെള്ളക്കെട്ട്
ചവറ: ദേശീയപാത വികസനം ആരംഭിച്ചതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ദേശീയപാതയിൽ കുറ്റിവട്ടം ജങ്ഷന് സമീപത്തെ വീടുകൾക്ക് മുന്നിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വീട്ടുകാർക്ക് വീടിന് വെളിയിലിറങ്ങാൻ കഴിയാത്ത സ്ഥിതിയാണിവിടെ. ശക്തമായ മഴ പെയ്താൽ വീടുകൾക്കുള്ളിൽ വെള്ളം കയറുമെന്ന ആശങ്കയിലാണ് വീട്ടുകാർ.
ദേശീയപാതയുടെ ഇരുവശങ്ങൾ ബന്ധിപ്പിച്ചുള്ള ഓടകൾ അടഞ്ഞതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. വീടുകൾക്ക് മുൻവശങ്ങളിലൂടെ ഓടക്കായി എടുത്തിട്ടുള്ള കുഴിയിലും വെള്ളം നിറഞ്ഞതോടെ വീട്ടുകാർക്ക് റോഡിലേക്കുള്ള വഴി തിരിച്ചറിയാൻ കഴിയാതെ ബുദ്ധിമുട്ടുണ്ടാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

