അന്തർ സംസ്ഥാന തൊഴിലാളിയുടെ കൊല; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു
text_fieldsചവറ: അന്തർസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പശ്ചിമ ബംഗാള്‍ സൗത്ത് 24- പര്‍ഗാനാസില്‍ ചാന്ദിപ്പൂര്‍ സ്വദേശി ശ്രീഹരി സാഹുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര മരുത്തടി വളവില്ത്തറ ക്രിസ്റ്റി ജയിംസ് (43), നീണ്ടകര മേരി ലാൻഡ് സ്വദേശികളായ ബ്രിട്ടോ മന്ദിരത്തില്‍ ആൻറണി ജോര്‍ജ് (മോനച്ചന്, 48), ആല്വിന് മന്ദിരത്തില്‍ ആല്വിന് (33) എന്നിവരെയാണ് ശനിയാഴ്ച വൈകീട്ട് തെളിവെടുപ്പിനായി എത്തിച്ചത്.
കഴിഞ്ഞ 19ന് ബോട്ടിലെ തൊഴിലാളിയായിരുന്ന ശ്രീഹരി സാഹുവും കൂട്ടുകാരും കൂടി കടയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ, മാമ്മന്തുരുത്ത് പെട്രോള്‍ പമ്പിനു മുന്നില്‍ കാരണം കൂടാതെ മർദിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ശ്രീഹരി സാനു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. തെളിവെടുപ്പിൽ നിര്‍ണായകമായ പലതും കണ്ടെത്തിയെന്ന് ചവറ പൊലീസ് അറിയിച്ചു.

