കേരള കോൺഗ്രസ് എമ്മിൽ നിന്ന് കൂട്ടരാജി
text_fieldsചവറ: കേരള കോൺഗ്രസ് എം നിയോജക മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ പാർട്ടിയിൽനിന്ന് രാജിെവച്ചു.
നിയോജക മണ്ഡലം പ്രസിഡൻറ് പന്മന നാസർ, കമ്മിറ്റി അംഗങ്ങളായ ദിലീപ് കൊട്ടുകാട്, മൂലക്കട ഷാനവാസ്, പന്മന മണ്ഡലം പ്രസിഡൻറ് ഇബ്രാഹിംകുട്ടി, വൈസ് പ്രസിഡൻറ് റഷീദ്, സെക്രട്ടറി ബഷീർ, യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡൻറ് ഷഫീഖ്, ജില്ലാ സെക്രട്ടറി ചവറ ഷാനവാസ്, ചവറ മണ്ഡലം പ്രസിഡൻറ് വിഷ്ണു കരിത്തുറ തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരുമാണ് പാർട്ടി വിട്ടത്.
കീഴ്ഘടകങ്ങളുടെ അഭിപ്രായം മാനിക്കാതെയുള്ള കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ചവറ ഷായുടെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പന്മന നാസർ, കൊട്ടുകാട് ദിലീപ് എന്നിവർ അറിയിച്ചു.

