Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightഭാര്യയെ ശ്വാസം...

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

text_fields
bookmark_border
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ
cancel
camera_alt

ഷി​ജു 

ചവറ: ഭാര്യയെയും ഭാര്യാ മാതാവിെനയും ദേഹോപദ്രവം ഏൽപ്പിച്ചും ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ശ്രമിച്ച ആളെ ചവറ പൊലീസ് പിടികൂടി. പന്മന മാവേലി മുറിയിൽ മല്ലയിൽ കിഴക്കതിൽ ജെ. ഷിജു (32) ആണ് പിടിയിലായത്.

കഴിഞ്ഞ 12ന് രാത്രി 10.15 ഓടെ ഭാര്യയുടെ കുടുംബവീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഭാര്യ ബന്ധുക്കളോടും അയൽവാസികളോടും സഹകരിക്കുന്നതിലുള്ള വിരോധം കൊണ്ടാണ് ഇയാൾ അക്രമം നടത്തിയത്.

ഭാര്യയെ കൈകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് കണ്ട ഭാര്യാ മാതാവ് ഇയാളെ പിടിച്ചുമാറ്റിയതിൽ പ്രകോപിതനായി ഇരുവരെയും തള്ളി തറയിലിട്ടു. പരിക്കേറ്റ ഇവർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഭാര്യയുടെ പരാതിയിൽ ചവറ പൊലീസ് സ്റ്റേഷനിൽ മാനഹാനി വരുത്തിയതിനും സ്ത്രീധന പീഡനത്തിനും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

കഴിഞ്ഞവർഷം ഇടപ്പള്ളിക്കോട്ടയിലെ മെഡിക്കൽ ഷോപ്പിൽ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാൾ ജാമ്യത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attempt
News Summary - Man arrested for murder attempt on wife
Next Story