Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightകണ്ടെയ്നർ ലോറിക്ക്...

കണ്ടെയ്നർ ലോറിക്ക് പിന്നിൽ ലോറിയിടിച്ച് ഒരാൾക്ക് പരിക്ക്

text_fields
bookmark_border
കണ്ടെയ്നർ ലോറിക്ക് പിന്നിൽ ലോറിയിടിച്ച് ഒരാൾക്ക് പരിക്ക്
cancel
camera_alt

ചവറ പാലത്തിന് സമീപം അപകടത്തിൽ തകർന്ന ലോറി

ചവറ: ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് പി​ന്നി​ൽ മ​റ്റൊ​രു ലോ​റി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ആ​റ് മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

യാ​ത്ര​ക്കാ​ർ വ​ഴി​യി​ൽ കു​ടു​ങ്ങി. വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച ര​ണ്ട​ര​യോ​ടെ ച​വ​റ പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ടെ​യ്ന​ർ ലോ​റി ഡ്രൈ​വ​ർ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി സ​ദാ​ബി​നാ​ണ് (35) ത​ല​ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ല്ല​ത്ത് നി​ന്ന് ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​റ്റൊ​രു വാ​ഹ​നം പാ​ല​ത്തി​ലേ​ക്ക് എ​തി​രെ ക​യ​റി വ​രു​ന്ന​തു​ക​ണ്ട് ക​ണ്ടെ​യ്ന​ർ ലോ​റി നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ന്നാ​ലെ വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ് ച​വ​റ ഫ​യ​ർ​ഫോ​ഴ്സ്, പൊ​ലീ​സ് എ​ന്നി​വ​ർ എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ന്നാ​ലെ വ​ന്ന ക​െ​ണ്ട​യ്ന​ർ ലോ​റി​യു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.

ച​വ​റ കെ.​എം.​എം.​എ​ൽ ക​മ്പ​നി​യി​ൽ നി​ന്ന് ക്രെ​യി​നും മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും ജീ​വ​ന​ക്കാ​രും എ​ത്തി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നം നീ​ക്കി​യ​ത്. രാ​വി​ലെ 8.30ഓ​ടെ​യാ​ണ് ഭാ​ഗി​ക​മാ​യെ​ങ്കി​ലും ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​ത്. പ​ത്തോ​​ടെ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavaralorry accidentContainer Lorry
News Summary - lorry crashed behind container lorry one injured
Next Story