Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightനീണ്ടകര ഹാർബറിൽ...

നീണ്ടകര ഹാർബറിൽ ഡ്രെഡ്​ജിങ് പുനരാരംഭിച്ചു

text_fields
bookmark_border
നീണ്ടകര ഹാർബറിൽ ഡ്രെഡ്​ജിങ് പുനരാരംഭിച്ചു
cancel
camera_alt

നീണ്ടകര ഹാർബറിൽ മുടങ്ങിക്കിടന്ന ഡ്രെഡ്​ജിങ് പുനരാരംഭിച്ചപ്പോൾ

ചവറ: മുടങ്ങിക്കിടന്ന നീണ്ടകര ഹാർബറിലെ ഡ്രെഡ്​ജിങ് പുനരാരംഭിച്ചു. മത്സ്യബന്ധനത്തിന്​ പോകുന്ന ബോട്ടുകളും വള്ളങ്ങളും ഹാർബറിനുള്ളിലേക്ക് വരുമ്പോഴും പോകുമ്പോഴും മണ്ണിൽ ഉറയ്ക്കുന്നത് പതിവായിരുന്നു.

ഇത്​ മത്സ്യബന്ധന മേഖലയിൽ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്​ടിച്ചിരുന്നു. ലോക്ഡൗണിൽ അടച്ചിട്ടിരുന്ന നീണ്ടകര തുറമുഖം തുറന്നപ്പോൾ, ബോട്ടുകൾക്ക് തുറമുഖത്ത് അടുപ്പിക്കാനാകാത്ത സാഹചര്യമായിരുന്നു. അതുമൂലം ശക്തികുളങ്ങര തുറമുഖത്ത് അടുപ്പിക്കേണ്ടിവന്നു.

മണ്ണ് നീക്കി ആഴം കൂട്ടുന്ന ജോലി മുടങ്ങിയതാണ്​ പ്രശ്​നം സൃഷ്​ടിക്കുന്നതെന്ന്​ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഹാർബർ എൻജിനീയറിങ് വിഭാഗം​ ചവറ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊല്ലം ഫാബ്രിക്കേഷൻ എന്ന കമ്പനിക്കാണ്​ കരാർ നൽകിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neendakara harbourDredging
News Summary - Dredging resumed at Neendakara Harbor
Next Story