Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightമ​ത്സ്യ വ്യാ​പാ​ര​ത്തെ...

മ​ത്സ്യ വ്യാ​പാ​ര​ത്തെ ചൊ​ല്ലി ത​ർ​ക്കം; യു​വാ​വി​നെ ആ​ക്ര​മി​ച്ചവർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

അ​റ​സ്റ്റി​ലാ​യ ജോ​ൺ, സ്റ്റാ​ൻ​ലി

ച​വ​റ: നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ മ​ത്സ്യ​വ്യാ​പാ​രം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. നീ​ണ്ട​ക​ര, സ്റ്റീ​ഫ​ൻ ലാ​ന്‍റി​ൽ ജോ​ൺ (55), ഇ​യാ​ളു​ടെ മ​ക​നാ​യ അ​പ്പു എ​ന്ന സ്റ്റാ​ൻ​ലി (29) എ​ന്നി​വ​രാ​ണ് ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ ലൂ​ക്ക് എ​ന്ന​യാ​ളും പ്ര​തി​ക​ളും ത​മ്മി​ൽ മ​ത്സ്യ വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന്​ പ്ര​തി​ക​ൾ വൈ​കീ​ട്ടോ​ടെ നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ വെ​ച്ച് ക​മ്പി വ​ടി​യും മ​റ്റ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി ലൂ​ക്കി​നെ അ​സ​ഭ്യം വി​ളി​ച്ചു​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ലൂ​ക്കി​ന്‍റെ ചെ​വി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും പ​ല്ലി​ന് പൊ​ട്ട​ലു​ണ്ടാ​കു​ക​യും ചെ​യ്​​തു.

ഇ​തു കൂ​ടാ​തെ മൊ​ബൈ​ൽ ഫോ​ണി​നും വാ​ച്ചി​നും കേ​ട് വ​രു​ത്തു​ക​യും ചെ​യ്ത​താ​യി ച​വ​റ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ച​വ​റ സ്റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ കെ.​ആ​ർ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam newsConflict
News Summary - Controversy over fish trade-Those who attacked the youth are under arrest
Next Story