Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightഭവീനക്ക്​ ലോക്ഡൗൺ...

ഭവീനക്ക്​ ലോക്ഡൗൺ സമ്മാനിച്ചത് അംഗീകാരം

text_fields
bookmark_border
bhaveena with india book of records
cancel

ചവറ: ലോക്ഡൗണിൽ വീട്ടിലിരുന്ന്​ മുഷിയുമ്പോൾ വ്യത്യസ്തമായ രീതിയിലൂടെ സമൂഹത്തിന്​ സന്ദേശം പകരുകയാണ് ഭവീന എന്ന പി.ജി വിദ്യാർഥിനി.

സ്വന്തമായി തയാറാക്കിയ കോവിഡ് പ്രതിജ്ഞ ഉപയോഗിച്ച് സ്വാതന്ത്ര്യ സമരസേനാനികളായ മഹാത്മ ഗാന്ധി, ഭഗത് സിങ്, ജവഹർലാൽ നെഹ്‌റു, സുഭാഷ്​ ചന്ദ്രബോസ്, ചന്ദ്രശേഖർ ആസാദ്, സരോജിനി നായിഡു, റാണി ലക്ഷ്മിഭായ്, സർദാർ വല്ലബ്​ഭായ് പട്ടേൽ, ലാൽ ബഹദൂർ ശാസ്ത്രി, മംഗൾ പാണ്ഡെ എന്നിവരുടെ ടൈപ്പോഗ്രഫിക് പോർ​െട്രയ്റ്റ് തയാറാക്കുകയായിരുന്നു.

ഈ ചിത്രങ്ങൾക്ക്​ ഇന്ത്യൻ ബുക് ഓഫ് റെക്കോഡ്​ ലഭിച്ചു. നീണ്ടകര പുത്തൻതുറ തറയിൽ പുത്തൻവീട്ടിൽ വിമുക്തഭടൻ ഭാവീന്ദ്ര രത്‌നത്തി​െൻറയും മുൻ പഞ്ചായത്തംഗം മോളി ഭാവീന്ദ്ര​െൻറയും മകളാണ്. മോഹിത് ബി. രത്‌നമാണ്​ സഹോദരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:typographyIndia Book Of Recordsportrait
News Summary - bhaveena get recognition this lockdown time
Next Story