Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightകോവിഡ് രോഗിക്കൊപ്പം...

കോവിഡ് രോഗിക്കൊപ്പം പോയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവർ അറസ്​റ്റിൽ

text_fields
bookmark_border
rape attempt-accuse
cancel

ച​വ​റ: കോ​വി​ഡ് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ പോ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​​ച്ചെ​ന്ന പ​രാ​തി​യി​ൽ ആം​ബു​ല​ന്‍സ് ഡ്രൈ​വ​ര്‍ അ​റ​സ്​​റ്റി​ൽ. ച​വ​റ തെ​ക്കും​ഭാ​ഗം ന​ടു​വ​ത്തു​ചേ​രി സ​ജി ഭ​വ​ന​ത്തി​ല്‍ സ​ജി​ക്കു​ട്ട​നെ (28) ആ​ണ് തെ​ക്കും​ഭാ​ഗം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പൊ​ലീ​സ് പ​റ​യു​ന്ന​ത്: ജൂ​ൺ മൂ​ന്നി​ന് രാ​ത്രി 11 നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. യു​വ​തി​യു​ടെ മാ​തൃ​സ​ഹോ​ദ​രി കോ​വി​ഡ് പി​ടി​പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. രോ​ഗം കൂ​ടി​യ​തി​നെ തു​ട​ര്‍ന്ന് തെ​ക്കും​ഭാ​ഗം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റോ​ട് വി​വ​രം പ​റ​ഞ്ഞു. ഡോ​ക്ട​റു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം രോ​ഗി​യെ ച​വ​റ ശ​ങ്ക​ര​മം​ഗ​ല​ത്തെ കെ.​എം.​എം.​എ​ല്ലി​െൻറ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യി പ​ഞ്ചാ​യ​ത്ത്​ താ​ൽ​ക്കാ​ലി​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ആം​ബു​ല​ന്‍സ് വി​ളി​ച്ചു. ആം​ബു​ല​ന്‍സ്​ എ​ത്തി​യ​പ്പോ​ള്‍ വ​നി​ത​യാ​യ​തി​നാ​ല്‍ സ​ഹാ​യ​ത്തി​ന് വ​നി​ത ത​ന്നെ മ​തി​യെ​ന്ന് ഡ്രൈ​വ​ര്‍ പ​റ​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് യു​വ​തി ആം​ബു​ല​ന്‍സി​ല്‍ രോ​ഗി​ക്കൊ​പ്പം പോ​കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കി​ടെ കൈ​യു​റ​യും മു​ഖാ​വ​ര​ണ​വും എ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന തെ​ക്കും​ഭാ​ഗ​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ആം​ബു​ല​ന്‍സ് നി​ര്‍ത്തി.

തു​ട​ര്‍ന്ന്, ഡോ​ര്‍ തു​റ​ന്ന ശേ​ഷം യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ചു. സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​മ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ര്‍ന്ന്​ ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി സ​ജീ​വ്, സി.​ഐ പി.​ജി. മ​ധു, എ​സ്.​ഐ​മാ​രാ​യ അ​ശോ​ക​ന്‍, സ​തീ​ശ​ന്‍ എ​ന്നി​വ​രു​ടെ സം​ഘം തെ​ക്കും​ഭാ​ഗ​ത്തെ ഗൃ​ഹ​പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​നു സ​മീ​പം വെ​ച്ച് സ​ജി​ക്കു​ട്ട​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ശേ​ഷം വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestrape attemptAmbulance Driverarrest.
News Summary - Attempt to molest young woman who went with covid patient; Ambulance driver arrested
Next Story