Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightവീടുകളില്‍ കയറി...

വീടുകളില്‍ കയറി ആക്രമണം നടത്തിയ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
വീടുകളില്‍ കയറി ആക്രമണം നടത്തിയ രണ്ടുപേർ പിടിയിൽ
cancel
camera_alt

പ്രതികൾ

ചവറ: വീടുകളില്‍ കയറി ആക്രമണം നടത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. ചവറ വട്ടത്തറ സ്വദേശികളായ പുത്തന്‍കാവില്‍ കാവുവിള കിഴക്കെത്തത്തറയില്‍ പ്രമോദ് (26), തറയില്‍ പുത്തന്‍വീട്ടില്‍ പ്രമോദ് (23, കണ്ണന്‍) എന്നിവരെയാണ് ചവറ പൊലീസ് പിടികൂടിയത്.

പൊലീസ് പറയുന്നതിങ്ങനെ: രണ്ടു മാസങ്ങള്‍ക്കുമുമ്പ് ചവറ സ്വദേശികളുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് പ്രമോദിന് പരിക്കേറ്റിരുന്നു. ഇതി​െൻറ വൈരാഗ്യത്തിലാണ്​ വീടാക്രമിച്ചത്​. ശനിയാഴ്ച പ്രതികളായ രണ്ടുപേരും കൂടി ചവറ സ്വദേശിയുടെ വീട്ടിലെത്തി ഭാര്യയെ അസഭ്യം പറഞ്ഞ്​ ആക്രമിക്കാന്‍ ശ്രമിച്ചു.

ചെറുശേരി ഭാഗത്ത് താമസിക്കുന്ന ബിപിന്‍ സെബാസ്​റ്റ്യനെ വീട്ടില്‍ക്കയറി ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഈ രണ്ടു കേസും കൂടാതെ മറ്റ് മൂന്നു കേസുകളിലും ഇവർ പ്രതികളാണെന്ന്​ പൊലീസ് പറഞ്ഞു.

Show Full Article
TAGS:HOUSE ATTACKED chavara 
News Summary - attacking inside house two arrested
Next Story