Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightമെഡിക്കല്‍ സ്​റ്റോര്‍...

മെഡിക്കല്‍ സ്​റ്റോര്‍ ഉടമയെയും ഭാര്യയെയും ആക്രമിച്ച സംഭവം: മൂന്നുപേര്‍ പിടിയില്‍

text_fields
bookmark_border
മെഡിക്കല്‍ സ്​റ്റോര്‍ ഉടമയെയും ഭാര്യയെയും ആക്രമിച്ച സംഭവം: മൂന്നുപേര്‍ പിടിയില്‍
cancel
camera_alt

അ​റ​സ്​​റ്റി​ലാ​യ ഷാ​ന​വാ​സ്, ഷി​ജു, പ്ര​ശാ​ന്ത്

ച​വ​റ: പി​രി​വ്​ ന​ല്‍കാ​ത്ത​തി​െൻറ പേ​രി​ല്‍ മെ​ഡി​ക്ക​ല്‍ സ്​​റ്റോ​ര്‍ ഉ​ട​മ​യെ​യും ഭാ​ര്യ​യെ​യും ആ​ക്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. പ​ന്മ​ന പോ​രൂ​ക്ക​ര ക​ളീ​ലു​വീ​ട്ടി​ല്‍ ഷാ​ന​വാ​സ് (41), പ​ന്മ​ന മാ​വേ​ലി​ല്‍ മ​ല്ല​യി​ല്‍ വീ​ട്ടി​ല്‍ ഷി​ജു (33), ക​രു​നാ​ഗ​പ്പ​ള്ളി പു​തു​വേ​ലി​ല്‍ വീ​ട്ടി​ല്‍ പ്ര​ശാ​ന്ത് (37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​ത്തെ​പ്പ​റ്റി പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ല്‍ മെ​ഡി​ക്ക​ല്‍ സ്​​റ്റോ​ര്‍ ന​ട​ത്തു​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യും ജി​ല്ല ക​മ്മി​റ്റി​യം​ഗ​വു​മാ​യ പ​ന്മ​ന കാ​വു​ങ്ക​ല്‍ വീ​ട്ടി​ല്‍ ശ്രീ​കു​മാ​ര്‍ (41), ഭാ​ര്യ ര​മ്യ (34) എ​ന്നി​വ​രെ​യാ​ണ് ക​ട​യി​ൽ ക​യ​റി ആ​ക്ര​മി​ച്ച​ത്.

ശ​നി​യാ​ഴ്​​ച രാ​ത്രി 8.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മെ​ഡി​ക്ക​ല്‍ സ്​​റ്റോ​ര്‍ ഉ​ട​മ​യാ​യ ശ്രീ​കു​മാ​റി​നോ​ട് മൂ​വ​ര്‍സം​ഘം പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ന​ല്‍കാ​ന്‍ പ​റ്റി​ല്ലെ​ന്ന്​ പ​റ​ഞ്ഞ​തി​െൻറ വി​രോ​ധ​ത്തി​ല്‍ ക​ട​യി​ൽ ക​യ​റി ശ്രീ​കു​മാ​റി​നെ​യും ഭാ​ര്യ​യെ​യും അ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​വ​രെ ക​ട​ക​ള​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന്​ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavaraattack
News Summary - Attack on medical store owner and wife: Three arrested
Next Story