Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightമു​ൻ വി​രോ​ധം​മൂ​ലം...

മു​ൻ വി​രോ​ധം​മൂ​ലം ബൈ​ക്ക് യാ​ത്ര​ക്കാ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ഷൈ​ജ​ൻ

ച​വ​റ: ബൈ​ക്കു​ക​ൾ ത​മ്മി​ൽ ത​ട്ടി​യ വി​രോ​ധ​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ഒ​രാ​ളെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. പ​ന്മ​ന ക​ല്ലി​ശ്ശേ​രി​വീ​ട്ടി​ൽ ഷൈ​ജ​ൻ (36) ആ​ണ് ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​ന്മ​ന മേ​ക്കാ​ട്​ സെ​ന്‍റ്​ ആ​ന്‍റ​ണീ​സ് ​ഡെ​യ്​​ലി​ൽ അ​ഗ​സ്റ്റി​നെ​യും ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ ജോ​യ​ൽ എ​ന്ന യു​വാ​വി​നെ​യു​മാ​ണ് പ്ര​തി ഉ​ൾ​പ്പെ​ട്ട സം​ഘം ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വെ​ളു​പ്പി​ന് വെ​ട്ടി​യ​ത്.

ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​നാ​ണ് അ​ഗ​സ്റ്റി​ൻ. ഇ​യാ​ളു​ടെ ബൈ​ക്ക് പ്ര​തി​ക​ളു​ടെ ബൈ​ക്കു​മാ​യി ത​ട്ടി​യ​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ്​ ആ​ക്ര​മി​ച്ച​ത്. ബ​ന്ധു​വാ​യ ജോ​യ​ലി​നൊ​പ്പം ബൈ​ക്കി​ൽ വീ​ടി​ന് സ​മീ​പം നി​ൽ​ക്കു​മ്പോ​ഴാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. അ​ഗ​സ്റ്റി​ന്‍റെ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ ച​വ​റ പൊ​ലീ​സ് ​കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഷൈ​ജ​നെ ഉ​ട​ൻ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ച​വ​റ ഇ​ൻ​സ്​​പെ​ക്ട​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsKollam news
News Summary - Arrested for attacking bikers due to enemity
Next Story