Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightയുവാവിനെ ആക്രമിച്ച...

യുവാവിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ജി​ഷ്ണു

ച​വ​റ: യു​വാ​വി​നെ മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ​യാ​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി. ച​വ​റ മു​കു​ന്ദ​പു​രം ഘ​ണ്ടാ​ക​ർ​ണ​ൻ​കാ​വി​ൽ കി​ഴ​ക്ക​തി​ൽ ജി​ഷ്ണു ആ​ണ് (23-ഉ​ണ്ണി​ക്കു​ട്ട​ൻ)​ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 19ന് ​രാ​ത്രി ച​വ​റ മു​കു​ന്ദ​പു​രം ഘ​ണ്ടാ​ക​ർ​ണ​ൻ​കാ​വി​ന് സ​മീ​പം പ്ര​തി​യും സു​ഹൃ​ത്തും അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത രാ​ജേ​ഷി​നെ ക​മ്പി​വ​ടി​യു​മാ​യി എ​ത്തി അ​ടി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

രാ​ജേ​ഷി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത ച​വ​റ പൊ​ലീ​സ്​ അ​ക്ര​മ സം​ഭ​വ​ത്തി​ലെ ഒ​ന്നാം പ്ര​തി​യാ​യ മ​നു​വി​നെ പി​ടി​കൂ​ടി​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ജി​ഷ്ണു ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ പൊ​ലീ​സ്​ സം​ഘം ജി​ഷ്ണു​വി​നെ ത​ന്ത്ര​പൂ​ർ​വം നാ​ട്ടി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി പ്ര​ദീ​പ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ച​വ​റ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ ബി​ജു, എ​സ്.​ഐ കു​രു​വി​ള ജോ​ർ​ജ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ മ​നീ​ഷ്, അ​നി​ൽ, സി.​പി.​ഒ​മാ​രാ​യ വൈ​ശാ​ഖ​ൻ, ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsarrest
News Summary - Accused arrested in case of assault on youth
Next Story