കാറിലിടിച്ച് പരിക്കേറ്റ കുതിര ചത്തു
text_fieldsകാറിലിടിച്ച് ചത്ത കുതിര (ഫയൽ ചിത്രം)
ചവറ: വിരണ്ടോടി കാറിലിടിച്ച് നിലത്തുവീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കുതിര ചത്തു. മരുന്നൂർകുളങ്ങര ചെറുകോൽപറമ്പിൽ മുഹ്സിെൻറ ഉടമസ്ഥതയിലുള്ള സൈറ എന്ന നാലു വയസ്സുള്ള പെൺകുതിരയാണ് ശനിയാഴ്ച പുലർച്ചെ മൂന്നോടെ ചത്തത്. വെള്ളിഴാഴ്ച രാവിലെ 8.30ന് ദേശീയപാതയിൽ കന്നേറ്റി പള്ളിമുക്കിൽ വെച്ചാണ് അപകടമുണ്ടായത്. കുറ്റിവട്ടത്തെ പരിപാടി കഴിഞ്ഞ് മടങ്ങി പോകവേ കുതിര പിടിവിട്ട് വിരണ്ടോടുകയായിരുന്നു. ആലപ്പുഴ കരുവാറ്റ തിരുനെല്ലി പീടികയിൽ വിജയകുമാറും മകൻ ശംഭുവും സഞ്ചരിച്ച കാറിടിച്ച് റോഡിൽ വീണാണ് ഗുരുതര പരിക്കേറ്റത്. കൊല്ലം വെറ്ററിനറി ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലെത്തിച്ചതിന് പിന്നാലെയാണ് കുതിര ചത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

