Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightമൂന്ന് വയസ്സുകാരിയെ...

മൂന്ന് വയസ്സുകാരിയെ തെരുവുനായ്​ ആക്രമിച്ചു

text_fields
bookmark_border
dog attack
cancel

ച​വ​റ: അം​ഗ​ൻ​വാ​ടി​യി​ൽ​വെ​ച്ച് മൂ​ന്ന് വ​യ​സ്സു​കാ​രി​യെ തെ​രു​വു​നാ​യ്​ ആ​ക്ര​മി​ച്ചു. ച​വ​റ ക​രി​ത്തു​റ വ്ലാ​ക​ത്ത് വീ​ട്ടി​ല്‍ ഗോ​ഡ്‌​സ​ണ്‍- സി​ന്‍സി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ നി​ഹാ ഗോ​ഡ്‌​സ​നെ​യാ​ണ് (മൂ​ന്ന്) തെ​രു​വു​നാ​യ്​ ആ​ക്ര​മി​ച്ച​ത്.

കു​ട്ടി​യു​ടെ മു​ഖ​ത്ത്​ ക​ടി​യേ​റ്റു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 12.30ന് ​ച​വ​റ ക​രി​ത്തു​റ പ​ള്ളി​ക്ക്​ സ​മീ​പം123ാം ന​മ്പ​ര്‍ അം​ഗ​ൻ​വാ​ടി​യി​ലാ​ണ് സം​ഭ​വം. അം​ഗ​ൻ​വാ​ടി​യി​ല്‍നി​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ തെ​രു​വു​നാ​യ ക​ടി​ച്ച​ത്.

നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ണ്ണി​ന് താ​ഴെ​യാ​യി ആ​ഴ​ത്തി​ല്‍ മു​റി​വു​ണ്ട്. കൂ​ടാ​തെ ക​ഴു​ത്തി​ലും ചെ​വി​യി​ലും ക​ടി​യേ​റ്റു. പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ദ്യം നീ​ണ്ട​ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് ജി​ല്ല ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് അം​ഗ​ൻ​വാ​ടി ടീ​ച്ച​റും ഹെ​ല്‍പ്പ​റും ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും നാ​യ ര​ക്ഷ​പ്പെ​ട്ടു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും നാ​യ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doggirlattack
News Summary - A three-year-old girl was attacked by a street dog
Next Story