ചാത്തന്നൂർ: മൈലക്കാട് ജോസ് സഹായൻ വധക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടാമനും പിടിയിലായി. കേസിലെ നാലാം സാക്ഷിയായ മൈലക്കാട് സ്വദേശി ജോൺ ബ്രിട്ടോയെ ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി മൈലക്കാട് തടവിള വീട്ടിൽ ബിനു ജോർജ് (44) ആണ് ചാത്തന്നൂർ പൊലീസിെൻറ പിടിയിലായത്. കഴിഞ്ഞ ഏഴിന് ജോൺ ബ്രിട്ടോ കോടതിയിൽ ഹാജരായി പ്രതികൾക്കെതിരെ മൊഴി നൽകിയിരുന്നു.
തൊട്ടടുത്ത ദിവസം പ്രതികൾ മൈലക്കാട് െവച്ചാണ് ഭീഷണിപ്പെടുത്തിയത്. ഒന്നാം പ്രതി മൈലക്കാട് സ്വദേശിയായ ഷിബുവിനെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, എസ്.ഐ ആശ, എ.എസ്.ഐമാരായ ജയിൻ, അനിൽ, സി.പി.ഒ രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.