ദേശീയപാത അടിപ്പാതയിൽ വെള്ളക്കെട്ട്; യാത്രാദുരിതം
text_fieldsകല്ലുവാതുക്കൽ ജങ്ഷനിൽ വെള്ളക്കെട്ടിലായ അടിപ്പാത
ചാത്തന്നൂർ: ദേശീയപാത വികസനഭാഗമായി കല്ലുവാതുക്കൽ ജങ്ഷനിൽ നിർമാണം പൂർത്തിയായ അടിപ്പാതയിൽ മാസങ്ങളായി വെള്ളം കെട്ടികിടന്ന് ദുർഗന്ധം വമിക്കുന്നു.
അഞ്ച് മാസമായി കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകിയും മാലിന്യം വന്നടിഞ്ഞും ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. ജങ്ഷനിലെത്തുന്നവർക്ക് റോഡ് മുറിച്ച് കടക്കണമെങ്കിൽ ഈ മലിനജലത്തിൽ ചവിട്ടി മാത്രമേ സഞ്ചരിക്കാൻ കഴിയു. ഇത് വിവിധ അസുഖങ്ങൾക്ക് കാരണമാകുന്നതായും പരാതിയുണ്ട്.
നാട്ടുകാർ നിരവധി പരാതി നൽകിയിട്ടും മലിനജലം നീക്കംചെയ്യാനോ വൃത്തിയാക്കാനോ ദേശീയപാത അതോറിറ്റിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ നടപടി സ്വീകരിക്കുന്നില്ല. അടിയന്തരമായി പരിഹാരമുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

