ടിപ്പർ ലോറി വീട്ടിലെ കാർ ഷെഡ്ഡിലേക്ക് ഇടിച്ചുകയറി
text_fieldsടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചു കയറിയ നിലയിൽ
ചാത്തന്നൂർ: ടിപ്പർ ലോറി വീട്ടിലെ കാർ ഷെഡ്ഡിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. അപകടത്തിൽ ടിപ്പർ ഡ്രൈവർ ബിജുവിനും ഇതര സംസ്ഥാന തൊഴിലാളികളായ നിബിൻറോയ്, കുമാർ എന്നിവർക്കുമാണ് പരിക്കേറ്റത്.
പരവൂർ - തിരുമുക്ക് റോഡിൽ ചാത്തന്നൂർ മീനാട് പാലമുക്കിന് സമീപമുള്ള സിന്ധുമോൾ മോട്ടേഴ്സിന്റെ കാർ ഷെഡ്ഡിലേക്കാണ് ടിപ്പർ ലോറി ഇടിച്ചുകയറിയത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ തിരുമുക്ക് ഭാഗത്തുനിന്നുവന്ന ടിപ്പർലോറി റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വണ്ടിയിൽ കുരുങ്ങിപ്പോയവരെ അരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെടുക്കുകയായിരുന്നു. ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

