Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_rightയുവാവിനെ കുത്തിയ കേസിൽ...

യുവാവിനെ കുത്തിയ കേസിൽ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
three arrested
cancel
camera_alt

 അ​രു​ൺ​സി​ങ്, സ​ജീ​വ്, രാ​ഹു​ൽ 

ചാ​ത്ത​ന്നൂ​ർ: യു​വാ​വി​നെ കു​ത്തി മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പി​ച്ച മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ചാ​ത്ത​ന്നൂ​ർ കാ​രം​കോ​ട് അ​തി​ർ​ത്തി​വി​ള വീ​ട്ടി​ൽ സോ​പ്പു​ണ്ണി എ​ന്ന അ​രു​ൺ സി​ങ്​ (29), ഏ​റം താ​ന്നി​വി​ള വീ​ട്ടി​ൽ സ​ജീ​വ് (39), കാ​രം​കോ​ട് ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ രാ​ഹു​ൽ (30) എ​ന്നി​വ​രാ​ണ് ചാ​ത്ത​ന്നൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ൾ 14ന് ​രാ​ത്രി 9.30ന് ​കോ​തേ​രി​യി​ലു​ള്ള ബേ​ക്ക​റി​യി​ലെ​ത്തു​ക​യും ജ്യൂ​സ്​ കു​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ട​യു​ട​മ​യാ​യ യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു. ഇ​ത്​ ചോ​ദ്യം​ചെ​യ്ത യു​വ​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ന​ന്തു​വി​നെ​യും അ​ഭി​ലാ​ഷി​നെ​യും ആ​ക്ര​മി​ക്കു​ക​യും ക​ട അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ വ​യ​റ്റി​ൽ കു​ത്തേ​റ്റ അ​ഭി​ലാ​ഷ് ചി​കി​ത്സ​യി​ലാ​ണ്. ചാ​ത്ത​ന്നൂ​ർ എ.​സി.​പി ബി. ​ഗോ​പ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​ൻ​സ്​​പെ​ക്ട​ർ ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:three arrestedKollamstabbing a youth
News Summary - Three people arrested in the case of stabbing a youth
Next Story