ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം
text_fieldsചാത്തന്നൂർ: കല്ലുവാതുക്കൽ ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പൈസ മോഷണം പോയി. രാവിലെ ബിവറേജസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടത്. തുടർന്ന് പാരിപ്പള്ളി പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി സി.സി.ടി.വിയിൽ നടത്തിയ പരിശോധനയിൽ പുലർച്ച 1.05ന് കള്ളൻ കയറുകയും ഇരുപത് മിനിറ്റോളം അവിടെ ചെലവഴിക്കുകയും ചെയ്തതായി കണ്ടെത്തി.
പി.പി.ഇ കിറ്റും ഹാൻഡ് ഗ്ലൗസും ധരിച്ചതായി കാണുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഹാൻഡ് ഗ്ലൗസ് ധരിച്ചിരുന്നത് കൊണ്ട് വിരലടയാളം ഒന്നും തന്നെ കിട്ടിയില്ല. പൊലീസ് നായ റോഡുവരെ പോയി നിന്ന് വാഹനത്തിൽ കയറിപ്പോയതാകുമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പാരിപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

