Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_rightഓട നിർമാണത്തിനായി...

ഓട നിർമാണത്തിനായി വഴിയടച്ചിട്ട് ഒരുമാസം

text_fields
bookmark_border
sewage construction
cancel
camera_alt

ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഓ​ട

ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത​നി​ർ​മാ​ണ ഭാ​ഗ​മാ​യി ഓ​ട നി​ർ​മാ​ണ​ത്തി​നാ​യി വ​ഴി​യ​ട​ച്ചി​ട്ട് ഒ​രു​മാ​സം. അ​ടി​യ​ന്ത​ര​മാ​യി മ​ണ്ണി​ട്ട് വ​ഴി​യു​ണ്ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ദു​രി​ത​ത്തി​ലാ​യ പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്ത്. ദേ​ശീ​യ​പാ​ത​യി​ൽ ചാ​ത്ത​ന്നൂ​ർ ജ​ങ്ഷ​ന് കി​ഴ​ക്ക് ഏ​റം തെ​ങ്ങു​വി​ള ഭാ​ഗ​ത്തേ​ക്കു​ള്ള വ​ഴി​യാ​ണ് ഒ​രു മാ​സ​മാ​യി ഓ​ട​നി​ർ​മാ​ണ​ത്തി​ന്റെ പേ​രി​ൽ യാ​ത്ര​ത​ട​സ്സ​മു​ണ്ടാ​ക്കി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.

ഓ​ട​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഈ ​ഭാ​ഗ​ത്ത് മ​ണ്ണി​ട്ട് വ​ഴി​യു​ണ്ടാ​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്തെ ആ​ൾ​ക്കാ​ർ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നാ​യി മ​റ്റ് വ​ഴി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. പ്രാ​യ​മാ​യ പ​ല​ർ​ക്കും ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ​ക്കും ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും അ​വ​രും അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. അ​ടി​യ​ന്ത​ര​മാ​യി മ​ണ്ണി​ട്ട് താ​ൽ​ക്കാ​ലി​ക റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsSewageRoad closed
News Summary - Road closed for sewage construction
Next Story