Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_rightചി​റ​ക്ക​ര സ​ഹ​ക​ര​ണ​...

ചി​റ​ക്ക​ര സ​ഹ​ക​ര​ണ​ ബാ​ങ്കി​ലെ ബ​ന്ധു​നി​യ​മ​നം: സി.​പി.​ഐ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് വെ​ട്ടേ​റ്റു, ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

ചാ​ത്ത​ന്നൂ​ര്‍: ചി​റ​ക്ക​ര സ​ഹ​ക​ര​ണ​ബാ​ങ്കി​ലെ ബ​ന്ധു​നി​യ​മ​ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​പി.​ഐ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ വീ​ടു​ക​യ​റി​വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. സം​ഭ​വ​ത്തി​ൽ ലോ​ക്ക​ൽ​ക​മ്മി​റ്റി​യം​ഗം അ​റ​സ്റ്റി​ൽ.

സി.​പി.​ഐ ഉ​ളി​യ​നാ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബി​നു​കു​മാ​റി​നെ (45) ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം മ​റു​ത സു​നി എ​ന്ന സു​നി​ലാ​ണ് ചൊ​വാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്ന​ര​യോ​ടെ വീ​ട്ടി​ല്‍ ക​യ​റി വാ​ള്‍ ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക്​ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. ബി​നു​വി​ന്റെ നി​ല​വി​ളി കേ​ട്ട് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഓ​ടി​യെ​ത്തി​യ​തോ​ടെ സു​നി​ല്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ചാ​ത്ത​ന്നൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​രി​ക്കേ​റ്റ ബി​നു​കു​മാ​റി​നെ നെ​ടു​ങ്ങോ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ചി​റ​ക്ക​ര സ​ഹ​ക​ര​ണ ബാ​ങ്ക് നി​യ​മ​ന​ത്തി​ല്‍ ബി​നു​കു​മാ​റി​ന്റെ ഭാ​ര്യ​ക്കും സി.​പി.​ഐ വ​നി​ത നേ​താ​വ് മാ​യ സു​രേ​ഷി​ന്റെ മ​ക​ള്‍ക്കും ജോ​ലി ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍ന്നു​ണ്ടാ​യ ത​ര്‍ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

പാ​ര്‍ട്ടി നേ​താ​ക്ക​ളു​ടെ ബ​ന്ധു​നി​യ​മ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ത​ര്‍ക്കം ജി​ല്ല സെ​ക്ര​ട്ട​റി സു​പാ​ലി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ ച​ര്‍ച്ച ന​ട​ത്താ​ന്‍ ഇ​രി​ക്ക​വേ​യാ​ണ് ചൊ​വ്വാ​ഴ്ച സി.​പി.​ഐ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടി​യ​ത്. സു​നി​ലി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ചാ​ത്ത​ന്നൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:recruitmentattack casearrest
News Summary - Recruitment in Chirakara Cooperative Bank-attacked CPI Branch Secretary- local committee member arrested
Next Story