ചാത്തന്നൂർ: തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന് ട്രാൻസ്ഫോർമറിന് മുകളിൽ കയറിയ മയിൽ ഷോക്കേറ്റ് ചത്തു.
മാമ്പള്ളികുന്നം തോട്ടവാരത്ത് കോയിപ്പാട് റോഡിന് സമീപമുള്ള ട്രാൻസ്ഫോർമറിെൻറ മുകളിൽ കയറിയ മയിലാണ് ഷോക്കേറ്റ് ചത്തത്. അഞ്ചൽ ഫോറസ്റ്റ് അധികൃതരെത്തി മേൽനടപടികൾ സ്വീകരിച്ചശേഷം മയിലിെൻറ ജഡം സംസ്കാരത്തിനായി കൊണ്ടുപോയി.