Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_rightദേശീയപാത നിർമാണം;...

ദേശീയപാത നിർമാണം; അപകടത്തിൽ മൂന്ന്​ അന്തർസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്

text_fields
bookmark_border
ദേശീയപാത നിർമാണം; അപകടത്തിൽ മൂന്ന്​ അന്തർസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്
cancel

ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ൽ അ​ടി​പ്പാ​ത​ക്കാ​യി നി​ർ​മി​ക്കു​ന്ന പി​ല്ല​റി​ന്‍റെ മു​ക​ൾ​ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നി​ടെ ഷ​ട്ട​ർ ഇ​ള​കി​വീ​ണ് മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30 ഓ​ടെ ദേ​ശീ​യ​പാ​ത ചാ​ത്ത​ന്നൂ​ർ ജ​ങ്​​ഷ​നി​ലാ​ണ് അ​പ​ക​ടം. തി​ങ്ക​ളാ​ഴ്ച രാ​ത്രി തൂ​ണു​ക​ളു​ടെ കോ​ൺ​ക്രീ​റ്റ് തു​ട​ങ്ങി പ​കു​തി​യോ​ളം എ​ത്തി​യ​പ്പോ​ൾ വൃ​ത്താ​കൃ​തി​യി​ലു​ള്ള ലോ​ഹ​ക​വ​ച​ങ്ങ​ളി​ൽ ഒ​ന്നി​ന്റെ ന​ട്ടും ബോ​ൾ​ട്ടും ഇ​ള​കി നി​ലം​പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വൈ​ബ്രേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ഇ​തി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് കോ​ൺ​ക്രീ​റ്റ് ഉ​റ​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ താ​ഴെ​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വ​രെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​തു​വ​രെ ചെ​യ്ത കോ​ൺ​ക്രീ​റ്റ് നി​ലം​പ​തി​ച്ചു. ദേശീയപാത നിർമാണം; അപകടത്തിൽ മൂന്ന്​ അന്തർസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്തു​ട​ർ​ന്ന് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ചി​രു​ന്ന ഷ​ട്ട​റു​ക​ളും ഇ​ള​ക്കി​മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayKollam NewsInjuryInterstate Workers
News Summary - National highway construction; Three interstate workers were injured
Next Story