മദ്യവിൽപന: യുവാവ് പിടിയിൽ
text_fieldsഅജേഷ്
ചാത്തന്നൂർ: മദ്യം ശേഖരിച്ച് വിൽപന നടത്തിവന്ന യുവാവ് അറസ്റ്റിൽ. കാരംകോട് വരിഞ്ഞം കോവിൽവിള വീട്ടിൽ അജേഷിനെയാണ് എക്സൈസ് പിടികൂടിയത്. 68 ലിറ്റർ വിദേശ മദ്യവും 5650 രൂപയും എക്സൈസ് കണ്ടെടുത്തു. ചാത്തന്നൂർ ശീമാട്ടി കല്ലുവാതുക്കൽ കേന്ദ്രീകരിച്ച് അവധി ദിവസങ്ങളിൽ മദ്യവിൽപന നടക്കുന്നതായ വിവരത്തെതുടർന്ന് എക്സൈസ് നിരീക്ഷണം ശക്തമാക്കിയത്.
ഇയാളിൽനിന്ന് പിടികൂടിയ കർണാടക നിർമിത മദ്യ പായ്ക്കറ്റുകളുടെ ഉറവിടം കണ്ടെത്താൻ മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി അസി.എക്സൈസ് കമീഷണർ വി.റോബർട്ട് അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ വിനോദ് ആർ.ജി,എ. ഷിഹാബുദ്ദീൻ, എസ്. അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.നഹാസ്, ഒ.എസ് വിഷ്ണു, ജെ. ജ്യോതി, വനിതാ സിവിൽ എക്സൈസ് ഓഫിസർ റാണി സൗന്ദര്യ എന്നിവർ പങ്കെടുത്തു.