സന്തോഷത്തിലേക്ക് തിരികെയെത്തി ജിതിൻ
text_fields
യുക്രെയ്നിൽനിന്ന് നാട്ടിലെത്തിയ ജിതിൻദാസ് പിതാവ് തുളസീദാസിനൊപ്പം
ചാത്തന്നൂർ: ജോലിക്കായി യുക്രെയ്നിലെത്തി ഒരു വർഷം പിന്നിടവേ യുദ്ധം മുറിവേൽപ്പിച്ച നാട് വിട്ട് ഓടിപ്പോരേണ്ടി വന്ന അനുഭവമാണ് ചാത്തന്നൂർ മാമ്പള്ളികുന്നത്ത് ജിതിൻ ഭവനിൽ ജിതിൻദാസിന് പങ്കുെവക്കാനുള്ളത്. ചെർകാസിയിലെ ഫാക്ടറിയിൽ സൂപ്പർ വൈസറാണ് ജിതിൻദാസ്. കമ്പനി അധികൃതർ ബങ്കറുകൾ സ്ഥാപിച്ച് അവിടെ തുടരാൻ ആവശ്യപ്പെട്ടിരുന്നു.
ചെർകാസിയിൽ ആക്രമണം ഉണ്ടായില്ലെങ്കിലും എംബസിയുടെ നിർദേശം വന്നയുടൻ ജിതിൻദാസും സഹപ്രവർത്തകരും പോളണ്ട് അതിർത്തിലേക്ക് തിരിച്ചു. റെയിൽവേ സ്റ്റേഷനിൽ യുക്രെയ്നികൾ തങ്ങളെ ട്രെയിനിൽ കയറ്റാത്തതിനെ തുടർന്ന് തള്ളിക്കയറുകയായിരുന്നു എന്നും ജിതിൻ പറഞ്ഞു. പോളണ്ടിൽ ഇന്ത്യൻ എംബസിയുടെ സേവനം ലഭിച്ചതായും ഇന്നലെ പുലർച്ച അഞ്ചരയോടെ വീട്ടിൽ എത്തിയ ജിതിൻദാസ് പറഞ്ഞു.