ഇത്തിക്കരയാറ്റിൽനിന്ന് മനുഷ്യന്റെ അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി
text_fieldsഇത്തിക്കരയാറ്റില്‍നിന്ന് കണ്ടെത്തിയ മനുഷ്യാസ്ഥികൂട ഭാഗങ്ങള്‍
ചാത്തന്നൂര്‍: ഇത്തിക്കരയാറ്റില്‍ നിന്നും മനുഷ്യാസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി. ഇത്തിക്കര ജങ്ഷന് സമീപം ഇത്തിക്കര-ഓയൂര്‍ റോഡില്‍ കൊച്ചുപാലത്തിന് താഴെ ആറ്റില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ഇവ കണ്ടെത്തിയത്. പല്ല് ഉള്‍പ്പെടെയുളള കീഴ്ത്താടിയെല്ല്, ഇടുപ്പെല്ല്, വാരിയെല്ലുകള്‍, തുടയെല്ലുകള്‍ എന്നിവയാണ് ചാക്കിലുണ്ടായിരുന്നു.
ഇതോടൊപ്പം ചുമന്ന പട്ടും നെല്കതിരും പൂജാകര്‍മങ്ങള്‍ ചെയ്തതിന്റെ അവശിഷ്ടങ്ങളും കാണപ്പെട്ടു. ചൊവ്വാഴ്ച രാത്രിയില്‍ മീന്‍ പിടിക്കാനായി എത്തിയാളാണ് ചാക്കുകെട്ട് കണ്ടത്. ബുധനാഴ്ച രാവിലെ ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിശദപരിശോധനക്ക് അസ്ഥികൂട ഭാഗങ്ങള്‍ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ഫോറന്‍സിക് ലാബിലേക്ക് മാറ്റി.