വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
text_fieldsചാത്തന്നൂര്‍: ചാത്തന്നൂരില്‍ ക്ലിനിക് നടത്തിവന്നിരുന്ന വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത സ്വദേശി കമല്‍ സര്‍ദാറാണ് അറസ്റ്റിലായത്. ആയുര്‍വേദ, പാരമ്പര്യ ചികിത്സയാണ് ഇയാള്‍ ഇവിടെ നടത്തിവന്നിരുന്നത്. 2014ലും സമാനമായ കേസില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. ഇതുസംബന്ധിച്ച കേസ് പരവൂര്‍ കോടതിയില്‍ നടന്നുവരവെയാണ് ഇയാള്‍ വീണ്ടും പിടിയിലായത്. ഇയാളുടെ മാതാപിതാക്കള്‍ ബംഗാളില്‍ പാരമ്പര്യചികിത്സ നടത്തുന്നവരാണ്.
ചാത്തന്നൂര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.ബി. വിനോദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാനി എന്നിവരുടെ സഹായത്തോടെ ചാത്തന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്ലിനിക്കില്‍ നിന്നും ചികിത്സ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു.