Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_rightആർ.എസ്.എസ് ആക്രമണം:...

ആർ.എസ്.എസ് ആക്രമണം: ഡി.വൈ.എഫ്.ഐ പ്രവർത്തകന്​ പരിക്ക്​

text_fields
bookmark_border
ആർ.എസ്.എസ് ആക്രമണം: ഡി.വൈ.എഫ്.ഐ പ്രവർത്തകന്​ പരിക്ക്​
cancel

ചാത്തന്നൂർ: പാരിപ്പള്ളി പാമ്പുറം കരുണ സെൻട്രൽ സ്കൂളിന് സമീപം ആർ.എസ്.എസ് പ്രവർത്തകരുടെ മർദനമേറ്റ് ഡി.വൈ.എഫ്.ഐ പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. പാമ്പുറം ചള്ളിയിൽ വിഷ്ണു വിഹാറിൽ വിനീത്​ (22)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി പത്തോടെ ആയിരുന്നു സംഭവം.

സംഘടനാ പ്രവർത്തനം കഴിഞ്ഞ് വീട്ടിലേക്ക്​ മടങ്ങവേ ബൈക്കിലെത്തിയ മൂന്നംഗ സംഘം തടഞ്ഞു നിർത്തി കുറുവടിയും മറ്റും കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് വിനീത് പൊലീസിനോട് പറഞ്ഞു. വിനീതി​െൻറ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും അക്രമികൾ പിൻവാങ്ങിയില്ല. വിവരമറിഞ്ഞു പാരിപ്പള്ളി പൊലീസ് സ്ഥലത്തെത്തിയിട്ടും സംഘം മർദനം തുടർന്നതായി നാട്ടുകാർ പറയുന്നു. കൂടുതൽ പൊലീസ് എത്തുന്നതിനിടെ സംഘം സ്ഥലം വിട്ടു.

തുടർന്ന് പാരിപ്പള്ളി ഐ.എസ്.എച്ച്.ഒ ടി.സതികുമാറി​െൻറ നിർദേശപ്രകാരം എസ്.ഐ. സജു, ജൂനിയർ എസ്.ഐ. അഭിജിത് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്​റ്റഡിയിൽ എടുത്തു. എന്നാൽ ഇയാൾക്ക്‌ ആക്രമണവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

മർദനമേറ്റ വിനീത് ഉൾപ്പെടുന്ന സംഘം നേരത്തേ ആർ.എസ്.എസ് പ്രവർത്തകരെ മർദിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും അതി​െൻറ പ്രതികാരമാണ് ഇപ്പോഴത്തെ സംഭവം എന്നുമാണ് പൊലീസ് ഭാഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfirsschathannoor
News Summary - dyfi activist injured in rss attack
Next Story