ചാത്തന്നൂർ: ചാത്തന്നൂർ, പാരിപ്പള്ളി, ചാത്തന്നൂർ എക്സൈസ് എന്നിവിടങ്ങളിൽ കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതിയായ മീനാട് കാരംകോട് സനൂജ് മൻസിലിൽ സനൂജ് (28) കലക്ടറുടെ ഉത്തരവ് പ്രകാരം അറസ്റ്റിലായി. ഇയാൾ സമൂഹത്തിന് ഭീഷണി ആണെന്നും തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഉടനടി തടയേണ്ടത് അത്യാവശ്യമാണെന്നും ബോധ്യപ്പെട്ടതിനാലാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് ഉത്തരവായത്.
മയക്കുമരുന്ന് കൈവശംെവച്ചതിനും കച്ചവടം ചെയ്തതിനും നിരവധി കേസുകൾ നിലവിലുണ്ട്. രണ്ട് മാസം മുമ്പും ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ ഒരു കേസിൽ പ്രതിയായി.ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, എസ്.ഐ ഷാൻ, സി.പി.ഒ സുനിൽ കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കാപ്പ ഉത്തരവിൻ പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി അയച്ചു.