ബൈക്ക് മോഷ്ടാക്കളെ സാഹസികമായി പിടികൂടി
text_fieldsചാത്തന്നൂർ: ബൈക്ക് മോഷ്ടിച്ച് കടന്നവരെ സാഹസികമായി കൊട്ടിയം പൊലീസ് പിടികൂടി. മൈലാപ്പൂര് ഷംനാദ് മൻസിലിൽ ഷംനാദ്, കാരംകോട് തട്ടാരുകോണം വടക്കേവീട്ടിൽ സുബിൻ (18), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് പിടിയിലായത്.
പൊലീസ് പറയുന്നത്: തിങ്കളാഴ്ച രാവിലെ 5.30 ഓടെ പാരിപ്പള്ളി ശ്രീരാമപുരത്തെ വർക്ഷോപ്പിൽ നിന്നാണ് ബൈക്ക് മോഷ്ടിച്ചത്. ഉച്ചക്ക് കണ്ണനല്ലൂർ മൈലക്കാട് റോഡിൽ െവച്ച് ബന്ധുവീട്ടിൽ പോയി കാറിൽ മടങ്ങി വരവേ വർക്ക്ഷോപ് ഉടമ എതിർദിശയിൽ മൂന്നുപേർ മോഷ്ടിച്ച ബൈക്കുമായി പോകുന്നത് കണ്ട് പൊലീസിനെ അറിയിച്ചു.
വർക്ഷോപ് ഉടമയും ബൈക്കിന് പിറകെ പോയി. മോഷ്ടാക്കളെ തഴുത്തല കുരിശ്ശടിക്ക് സമീപം െവച്ച് നാട്ടുകാരുടെ സഹായത്തോടെ െപാലീസ് പിന്തുടർന്ന് തടഞ്ഞു. ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കെവ മൂന്നുപേരെയും ഓടിച്ചിട്ട് സാഹസികമായി പിടികൂടി. ബൈക്കും മോഷ്ടാക്കളെയും പാരിപ്പള്ളി െപാലീസിന് കൈമാറി. കഴിഞ്ഞ രണ്ടിന് വർക്ഷോപ്പിൽ നിന്ന് പരവൂർ സ്വദേശിയുടെ ബൈക്ക് മോഷണം പോയിരുന്നു. അതിെൻറ അന്വേഷണം നടന്നുവരവെയാണ് വീണ്ടും മോഷണം നടന്നത്.
വർക്ഷോപ്പിൽ കടന്ന് ബൈക്കുകളുടെ പൂട്ട് തകർത്ത് കൈയിൽ കരുതിയ പെട്രോൾ ഒഴിച്ച് കൊണ്ടുപോകുകയായിരുന്നു ഇവരുടെ രീതി. കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് െപാലീസ് പറഞ്ഞു.