ചാത്തന്നൂർ: ബൈക്ക് മോഷണക്കേസിലെ പ്രതിയെ പാരിപ്പള്ളി പൊലീസ് പിടികൂടി. കല്ലുവാതുക്കൽ മണ്ണയം നിതീഷ് ഭവനിൽ മഹിലാൽ (19-ഇട്ടുപ്പി) ആണ് അറസ്റ്റിലായത്.
മണ്ണയത്ത് നിന്ന് മോഷണം പോയ ബൈക്കിനെപ്പറ്റി അന്വേഷണം നടത്തി വരവെ ചാത്തന്നൂർ എ.സി.പി വൈ. നിസാമുദ്ദീന്‍ ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പാരിപ്പള്ളി ഐ.എസ്.എച്ച്.ഒ ടി. സതികുമാറിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.സജു, എസ്.ഐ എൻ.അനീസ, ജി.എസ്.ഐ രാമചന്ദ്രൻ, എസ്.സി.പി.ഒ നൗഷാദ്, സി.പി.ഒ രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.