വധശ്രമം: യുവാവ് പിടിയിൽ
text_fieldsഷിബു
ചാത്തന്നൂർ: വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി. കുമ്മല്ലൂർ കളീലഴികത്ത് വീട്ടിൽ ഷിബുവാണ്(32) ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. മൂലതെങ്ങ് വിള കോളനിയിൽ രാജേഷ് കുമാറിനെയാണ് പ്രതി വെട്ടി പരിക്കേൽപ്പിച്ചത്. ഷിബുവിന്റെ ബന്ധുവീടിന്റെ ടെറസിലായിരുന്നു രാജേഷ് കുമാർ പതിവായി ഉറങ്ങിയിരുന്നത്. ഇത് ഷിബു വിലക്കിയിരുന്നു.
എന്നാൽ, രാജേഷ് കുമാർ ഇത് അനുസരിക്കാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്ന് ഇവർ തമ്മിലുണ്ടായ തർക്കമാണ് വെട്ടുകത്തികൊണ്ടുള്ള ആക്രമണത്തിൽ കലാശിച്ചത്. ചാത്തന്നൂർ ഇൻസ്പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി ഷിബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാജേഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചാത്തന്നൂർ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

