Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_rightകുപ്പികൊണ്ട് യുവാവിനെ...

കുപ്പികൊണ്ട് യുവാവിനെ അടിച്ചുകൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
കുപ്പികൊണ്ട് യുവാവിനെ അടിച്ചുകൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
cancel
camera_alt

വി​ഷ്ണു

ചാ​ത്ത​ന്നൂ​ർ: ക്ഷേ​ത്രോ​ത്സ​വം കാ​ണാ​ൻ പോ​യി തി​രി​കെ​വ​ന്ന യു​വാ​വി​നെ കു​പ്പി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച​യാ​ളെ ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചാ​ത്ത​ന്നൂ​ർ കോ​യി​പ്പാ​ട് രാ​ജീ​വ് ഗാ​ന്ധി കോ​ള​നി രാ​ഹു​ൽ ഭ​വ​നി​ൽ മ​മ്മു സ​ലി എ​ന്ന വി​ഷ്ണു (31) ആ​ണ് പി​ടി​യി​ലാ​യ​ത്. കാ​രം​കോ​ട് പ്ര​സാ​ദ് ഭ​വ​നി​ൽ അ​നൂ​പി​നെ​യാ​ണ് (28) വി​ഷ്ണു​വും സം​ഘ​വും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.45 ഓ​ടെ​യാ​ണ് സം​ഭ​വം. അ​നൂ​പും കൂ​ട്ടു​കാ​രും ഉ​ളി​യ​നാ​ട് അ​പ്പൂ​പ്പ​ൻ കാ​വി​ലെ ഉ​ത്സ​വം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക്​ പോ​ക​വെ പ്ര​തി അ​നൂ​പി​നെ കി​ണ​റു​മു​ക്കി​ന് സ​മീ​പ​ത്തെ ക​ല്ലു​മ​ല​യി​ലേ​ക്ക്​ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. അ​സ​ഭ്യം വി​ളി​ച്ച് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ബി​യ​ർ കു​പ്പി കൊ​ണ്ട് ത​ല​യി​ൽ ആ​ഞ്ഞ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​നൂ​പ് ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ൽ ത​ല​യു​ടെ ഇ​ട​തു​ഭാ​ഗ​ത്ത് കൊ​ണ്ട് മു​റി​വേ​റ്റു.

വി​ഷ്ണു​വി​നെ​തി​രെ നേ​ര​ത്തേ അ​നൂ​പി​ന്റെ സ​ഹോ​ദ​ര​ൻ ചാ​ത്ത​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് പി​ന്നി​ലെ​ന്ന് ക​രു​തു​ന്നു. കൊ​ട്ടി​യം, ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് വി​ഷ്ണു. 84 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ ക​ഞ്ചാ​വ് ക​ട​ത്ത് സം​ഘ​ത്തി​ലും പ്ര​തി​യാ​ണ്. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​താ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attempt to killarrest
News Summary - attempt to kill-accused was arrested
Next Story