പാരിപ്പള്ളി മുക്കടയിൽ ആക്രമണം; മൂന്നുപേർക്ക് പരിക്ക്
text_fieldsചാത്തന്നൂർ: പാരിപ്പള്ളി മുക്കടയിൽ നടന്ന ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. സി.പി.എം പാരിപ്പള്ളി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി വിജയൻ, ദിലീപ്, നിയാസ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ഞായറാഴ്ച രാത്രി മുക്കട ദേശീയപാതയിൽ െവച്ചാണ് മാരകായുധങ്ങളുമായി എത്തിയ പത്തോളം പേർ ഉൾപ്പെടുന്ന സംഘം ഇവർക്കുനേരെ അക്രമം അഴിച്ചുവിട്ടത്. വിജയെൻറ സ്കൂട്ടർ അക്രമികൾ നശിപ്പിച്ചു. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി.
സംഭവത്തിൽ പാരിപ്പള്ളി പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദ്യപിച്ചെത്തിയ അക്രമി സംഘം നാവായിക്കുളത്തും അക്രമം നടത്തിയതായി പാരിപ്പള്ളി പൊലീസ് അറിയിച്ചു.

