പൊലീസുകാരിയുടെ ഇടപെടല്‍; മോഷ്ടാക്കള്‍ പിടിയില്‍
text_fieldsചാത്തന്നൂര്‍: പൊലീസുകാരിയുടെ ഇടപെടല്‍ മൂലം തമിഴ്നാട് സ്വദേശിനികളായ മൂന്നംഗ മോഷണസംഘം അറസ്റ്റിലായി. തെങ്കാശി പഴയകുറ്റാലം ബിന്ദു(45), സിന്ധു(40), ഗംഗാദേവി(28) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാവിലെ ഒമ്പതോടെ കൊല്ലത്ത് നിന്നും കെ.എസ്.ആര്.ടി.സി ബസില്‍ കയറിയ സംഘത്തെ ഇതേ ബസിൽ ചാത്തന്നൂര്‍ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥ അശ്വതി നിരീക്ഷിച്ചുവരുകയായിരുന്നു. ചാത്തന്നൂര്‍ എത്തിയപ്പോള്‍ ബഹളം സൃഷ്ടിച്ച് മോഷണശ്രമം നടത്താന്‍ ശ്രമിക്കുന്നതിനിടെ സ്റ്റേഷനില്‍ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു.
ചോദ്യംചെയ്യലില്‍ ഇവര്‍ ആറുമാസമായി കേരളത്തില്‍ മോഷണം നടത്തി വരുകയായിരുന്നെന്ന്് വ്യക്തമായി.സംഘത്തിെൻറ പേരില്‍ പാരിപ്പള്ളി സ്റ്റേഷനില്‍ ഒരു മോഷണക്കേസ് നിലവിലുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. പരവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.