പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsRepresentational Image
ചടയമംഗലം: പതിനഞ്ച് വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം കടന്നൂർ സ്വദേശി ശ്രീരാജ് (20) ആണ് പിടിയിലായത്.
കഴിഞ്ഞവർഷം ഓണാഘോഷത്തിന് ബന്ധുവീട്ടിൽ എത്തിയ വർക്കല സ്വദേശിനിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. ശ്രീരാജിന്റെ വീട്ടിലും സുഹൃത്തിന്റെ വീട്ടിലുമായാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടിയെ ശ്രീരാജ് അനുനയിപ്പിച്ചു സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി.
പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ ചടയമംഗലം പൊലീസിൽ പരാതി നൽകി. ശ്രീരാജിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്ത് വരുന്നതിനിടെ കടന്നൂരിലെ കുന്നിന്റെ മുകളിൽ പെൺകുട്ടിയെ കണ്ടതായി നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പീഡനത്തിന്ഇരയായതായി കണ്ടെത്തിയത്. ശ്രീരാജിനെതിരെ പോക്സോ അടക്കമുള്ള വകുപ്പ് ചുമത്തി ചകേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

