കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsചടയമംഗലം: ഓട്ടോയിൽ കടത്തിയ കഞ്ചാവുമായി രണ്ടുപേരെ ചടയമംഗലം പൊലീസ് പിടികൂടി. 2.30 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. നിരവധി കേസുകളിൽ പ്രതിയായ അഞ്ചൽ കരുകോൺ പുഞ്ചക്കോണം ഇരുവേലിക്കൽ ചരുവിള പുത്തൻവീട്ടിൽ കുൽസം ബീവി (65), ഓട്ടോ ഡ്രൈവർ തിരുവനന്തപുരം വള്ളക്കടവ്, വലിയതുറ ടി.സി 71/838ൽ സനൽ കുമാർ (38) എന്നിവരാണ് അറസ്റ്റിലായത്.
കുൽസ ബീവി കഞ്ചാവ് വിൽപന കേസിൽ നിരവധിതവണ അറസ്റ്റിലായിട്ടുണ്ട്. കഞ്ചാവ് കടത്താൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിനെതുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഉച്ചക്ക് ഒന്നരയോടെ എം.സി റോഡിൽ ചടയമംഗലം ജങ്ഷന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഓട്ടോയിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടിച്ചെടുത്തത്.
പരിശോധനയിൽ ചടയമംഗലം എസ്.എച്ച്.ഒ സുനിൽ, എസ്.ഐമാരായ പ്രിയ, മോനിഷ്, സി.പി.ഒമാരായ സനൽ, സുകോഷ്, ബിന്ദു, ജിഷ്ണു എന്നിവർ ഉണ്ടായിരുന്നു.

