Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാഷ്യൂ കോർപറേഷൻ...

കാഷ്യൂ കോർപറേഷൻ ഫാക്ടറികൾ ഹൈടെക്

text_fields
bookmark_border
cashew industry
cancel

കൊ​ല്ലം: കാ​ഷ്യൂ കോ​ർ​പ​റേ​ഷ​ന്‍റെ ഫാ​ക്ട​റി​ക​ൾ എ​ല്ലാം ഹൈ​ടെ​ക് ആ​ക്കു​ന്നു. 2023 ഓ​ണ​ത്തി​ന് മു​മ്പ് 30 ഫാ​ക്ട​റി​ക​ളും ഹൈ​ടെ​ക് ആ​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ എ​സ്. ജ​യ​മോ​ഹ​ൻ പ​റ​ഞ്ഞു.

തൊ​ഴി​ൽ​ശാ​ല​ക​ളും തൊ​ഴി​ലി​ട​വും ആ​ധു​നി​ക​വ​ത്ക​രി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ല​ക്ഷ്യ​ത്തോ​ട് കൂ​ടി​യാ​ണ് സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ​റെ ഫാ​ക്ട​റി​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​ട്ടു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ദ്യ​ത്തെ ന​വീ​ക​രി​ച്ച പാ​ൽ​ക്കു​ള​ങ്ങ​ര ഫാ​ക്ട​റി 26ന് ​നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ഇ​തി​ന​കം 12 ഫാ​ക്ട​റി​ക​ൾ ന​വീ​ക​രി​ച്ച് സ​മ​ർ​പ്പി​ച്ചു. ന​വീ​ക​രി​ച്ച എ​ല്ലാ ഫാ​ക്ട​റി​ക​ൾ​ക്കും ഒ​രേ നി​റ​മാ​ണ്.

ചു​റ്റു​മ​തി​ൽ, ഡൈ​നി​ങ് ഹാ​ൾ, തൊ​ട്ടി​പ്പു​ര, വി​ശ്ര​മ മു​റി, പ​ഠ​ന മു​റി, ഷെ​ല്ലിം​ഗ്ഷെ​ഡ്, ബോ​ർ​മ, പീ​ലിം​ഗ്, ഗ്രേ​ഡി​ങ് ഷെ​ഡു​ക​ൾ, ശു​ചി​മു​റി, തോ​ട് പു​ര ഫാ​ക്ട​റി​ക​ൾ​ക്ക് മു​മ്പി​ൽ ഔ​ട്ട്ലെ​റ്റ്, ഓ​ഫി​സ് റൂം ​എ​ല്ലാം മ​നോ​ഹ​ര​മാ​ണ്. ക​ണ്ണൂ​ർ, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​യി 30 ഫാ​ക്ട​റി​ക​ളാ​ണ് കോ​ർ​പ​റേ​ഷ​നു​ള്ള​ത്. ഫാ​ക്ട​റി​ക​ളെ​ല്ലാം ന​വീ​ക​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. 2023 ഏ​പ്രി​ൽ നാ​ലി​ന് വൈ​കീ​ട്ട് മൂ​ന്നി​ന് ന​വീ​ക​രി​ച്ച പ​രു​ത്തും​പാ​റ ഫാ​ക്ട​റി സ​മു​ച്ച​യ സ​മ​ർ​പ്പ​ണം മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും.

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി മു​ഖ്യ അ​തി​ഥി​യാ​യി​രി​ക്കും. ഓ​ണ​ത്തോ​ട് കൂ​ടി കോ​ർ​പ​റേ​ഷ​ൻ പു​തി​യ നി​ര​വ​ധി മൂ​ല്യ​വ​ർ​ദ്ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലി​റ​ക്കും. കൊ​ല്ലം ടി.​കെ.​എം കോ​ള​ജു​മാ​യി ചേ​ർ​ന്നാ​ണ് മൂ​ല്യ​വ​ർ​ദ്ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലി​റ​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cashew Corporation Factories
News Summary - Cashew Corporation Factories Hi-Tech
Next Story