യുവാവിനെ മർദിച്ചുകൊന്ന കേസ്; ഒന്നാം പ്രതി പിടിയിൽ
text_fieldsകൊട്ടാരക്കര: ക്രൂരമർദ്ദനത്തിന് ഇരയായ യുവാവ് മരിച്ച സംഭത്തിൽ ഒളിവിൽ പോയ ഒന്നാം പ്രതി പിടിയിൽ. മാറനാട് ജയന്തി ഉന്നതിയിൽ അരുൺ ഭവനിൽ അരുൺ (28) ആണ് പിടിയിലായത്. അരുണിന്റെ അനുജനും രണ്ടാം പ്രതിയുമായ അഖിലും ഉടൻ പിടിയിലാകുമെന്നാണ് പുത്തൂർ പൊലീസ് പറയുന്നത്. പൊരീക്കൽ ഇടവട്ടം ഗോകുലത്തിൽ ജി.ആർ ഗോകുൽ നാഥാണ് മർദനമേറ്റ് മരിച്ചത്.
തിങ്കളാഴ്ച ജയന്തി ഉന്നതിയിലായിരുന്നു സംഭവം. ഗോകുൽനാഥിന്റെ അനുജൻ രാഹുൽ നാഥും അഖിലും ഒരുമിച്ച് മദ്യപിച്ചിരുന്നു. ശേഷം രാത്രി അഖിൽ രാഹുലിനെ ബൈക്കിൽ വീട്ടിലെത്തിച്ചു. ഇതു ചോദ്യം ചെയ്ത ഗോകുൽനാഥ് അഖിലുമായി സംഘർഷമായി. പിന്നീട് അഖിലും സഹോദരൻ അരുണും കൂടി ഗോകുലിനെ ആക്രമിക്കുകയായിരുന്നു. മർദനമേറ്റ് ബോധം നഷ്ടപ്പെട്ട ഗോകുലിനെ അരുണും ഒരു സുഹൃത്തും ചേർന്ന് ഓട്ടോയിൽ കയറ്റി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗോകുൽനാഥ് മരിച്ചെന്ന് അറിഞ്ഞതോടെ അരുണും അഖിലും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
എറണാകുളത്തേക്കാണ് അരുൺ പോയത്. യാത്രക്കിടയിൽ നാട്ടിലെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ചതാണ് പൊലീസ് പിടികൂടാൻ കാരണമായത്. കരുനാഗപ്പള്ളിയിൽ നിന്നാണ് പൊലീസ് അരുണിനെ അറസ്റ്റ് ചെയ്തത്. റൂറൽ എസ്.പി ടി.കെ വിഷ്ണു പ്രദീപ്, ശാസ്താംകോട്ട ഡിവൈ.എസ് .പി ജി.ബി മുകേഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

