കോവിഡ് പ്രതിരോധ സാമഗ്രികൾക്ക് അമിത വില; 68 സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കി
text_fieldsകൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്കുതല സ്ക്വാഡ് പരിശോധനയില്‍ വ്യാഴാഴ്ച 68 കേസുകളില്‍ പിഴ ചുമത്തി. കരുനാഗപ്പള്ളി, ഓച്ചിറ, ക്ലാപ്പന, തേവലക്കര, തൊടിയൂര്‍, നീണ്ടകര, കെ.എസ്. പുരം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 109 കേസുകളില്‍ താക്കീത് നല്‍കുകയും 15 കേസുകളില്‍ പിഴയീടാക്കുകയും ചെയ്തു.
കൊട്ടാരക്കര, നെടുവത്തൂര്‍, എഴുകോണ്‍, മേലില എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 125 കേസുകള്‍ക്ക് താക്കീത് നല്‍കുകയും 37 പേര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.
കുന്നത്തൂര്‍, പടിഞ്ഞാറേ കല്ലട, ശാസ്താംകോട്ട, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 14 സ്ഥാപനങ്ങള്‍ക്ക് പിഴയീടാക്കി. 64 കേസുകള്‍ക്ക് താക്കീത് നല്കി. കൊല്ലത്ത് രണ്ട് കേസുകള്‍ക്ക് പിഴയീടാക്കി. പള്ളിമുക്ക്, അയത്തില്‍ എന്നിവിടങ്ങളിലെ 14 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
പുനലൂരില്‍ 12 കേസുകളില്‍ താക്കീത് നല്കി. കരവാളൂര്‍, മാത്ര, തൊളിക്കോട് എന്നിവിടങ്ങളിലായിരുന്നു പരിശോധന. പത്തനാപുരം ടൗണ്‍, കല്ലുംകടവ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പത്ത് കേസുകള്‍ക്ക് താക്കീത് നല്കി.

